തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ മൊഴിയിൽ പരാമർശമുള്ള വടകരയിലെ ഫ്ലാറ്റിനെ സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ ഷാഫി പറമ്പിൽ എംപി. തനിക്ക് വടകരയിൽ ഫ്ലാറ്റുണ്ടോയെന്നും ചോദ്യം. അത്തരം ആരോപണങ്ങൾക്ക് താൻ എന്തിന് മറുപടി പറയണെന്നും ഷാഫി ചോദിച്ചു.
ആരോപണം ഉയർന്നപ്പോൾ തന്നെ നടപടി എടുത്തു. നിയമപരമായി മുന്നോട്ട് പോകട്ടെ. നിയമത്തിന് കോൺഗ്രസ് പാർട്ടി തടസം നിൽക്കില്ല. പാർട്ടിയുടെ ഉത്തരവാദിത്തം നടപ്പാക്കിയതാണെന്നും ഷാഫി പറമ്പിൽ. രാഹുൽ പാർട്ടിയുടെ ഭാഗമല്ല. വ്യക്തിപരമായ സൗഹൃദം നടപടി എടുക്കുന്നതിൽ തടസമായിട്ടില്ല. ഉപദേശിക്കുന്നവർ മനസിലാക്കേണ്ടത് കുറ്റം ചെയ്തവർ പാർട്ടിയിലും ജയിലിലും തുടരുന്നെന്നും ശബരിമലകേസ് പരാമർശിച്ച് അദ്ദേഹം പറഞ്ഞു.



