തിരുവനന്തപുരം:ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരെ ചോദ്യം ചെയ്യാൻ എസ് ഐ ടി. തന്ത്രിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പ്രത്യേക അന്വേഷണം സംഘം ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം തട്ടിയ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് എസ്ഐടി കടന്നിട്ടുണ്ട്.
അറസ്റ്റിലായ തന്ത്രിയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. അതിനാൽ ചോദ്യം ചെയ്യാനായിരുന്നില്ല. തന്ത്രിയെ ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണ സംഘത്തിന് തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ് പ്രതീക്ഷ. തന്ത്രിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പൊലീസിന്‍റെ തീരുമാനം.
ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ കണ്ഠരര് രാജീവരര് ഒത്താശ ചെയ്തന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. താന്ത്രിക വിധികൾ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. തന്ത്രിയും പോറ്റിയും തമ്മിൽ 2007 മുതൽ ബന്ധമുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിവരവും പുറത്തുവരുന്നുണ്ട്. പത്മകുമാറിന്റെയും ഗോവർദ്ധനവിനെയും മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നയിച്ചത്. മൊഴി സാധൂകരിക്കുന്ന തെളിവുകൾ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്.



