Tuesday, January 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജാമ്യ ഹർജി 16ന് പരിഗണിക്കും. 15ന് വൈകിട്ട് പ്രതിയെ തിരികെ എത്തിക്കണമെന്നും കോടതി. ഡിജിറ്റൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. പാലക്കാട് നിന്ന് ഇലക്ട്രോണിക് ഉപകാരണങ്ങൾ കണ്ടെത്തണമെന്ന് പ്രോസിക്യൂഷൻ. പാലക്കാട് ഉൾപ്പടെ തെളിവെടുപ്പ് നടത്തണം എന്ന് വാദം.

മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചതിന്റെ പ്രതികാര നടപടി എന്ന് രാഹുലിൻ്റെ അഭിഭാഷകൻ വാദിച്ചു. പരാതിക്കാരി മൊഴി നൽകിയത് വീഡിയോ കോൺഫറൻസ് വഴിയാണ്. മൊഴി എടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്നത് പാലിച്ചില്ല. അറസ്റ്റിനുള്ള കാരണങ്ങൾ പ്രതിയെ ബോധ്യപ്പെടുത്താനായില്ല. എംഎൽഎയെ കൊണ്ട് നടന്ന് പ്രദർശിപ്പിക്കാൻ ആണ് ശ്രമം.

ഭരണഘടനാവകാശ ലംഘനമുണ്ടായി.ഗ്രൌണ്ട് ഓഫ് അറസ്റ്റ് പ്രതിയെ അറിയിച്ചില്ല. അറസ്റ്റ് ചെയ്തപ്പോൾ രണ്ട് സാക്ഷികളുടെ സാന്നിധ്യമുണ്ടാകണമെന്ന ചട്ടം പാലിച്ചില്ല. രാഷ്ട്രീയപ്രേരീതമായ കേസ് എന്ന പ്രതിഭാസം. മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് നിയമ വിരുദ്ധമാകുമ്പോൾ കസ്റ്റഡിയുടെ ചോദ്യമെ വരുന്നില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ. പ്രതി അറസ്റ്റ് നോട്ടിസിൽ ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments