കോട്ടയം: മുന്നണി മാറ്റ ചർച്ചകൾ തള്ളിയതിനു പിന്നാലെ പരസ്യ പ്രതികരണങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേരളാ കോൺഗ്രസ് എം നേതൃത്വം. എംഎൽഎമാരോട് അടക്കം പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് ജോസ് കെ. മാണി നിർദേശം നൽകി. നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ച നടത്താമെന്നും നേതാക്കളെ അറിയിച്ചു. കെ.എം മാണി പഠന കേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ച പ്രഖ്യാപനത്തിൽ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
മുന്നണി പ്രവേശ അദ്യൂഹങ്ങൾ തള്ളി നിലപാട് പ്രഖ്യാപിച്ച ജോസ് കെ. മാണി പാർട്ടിയിൽ പിടിമുറുക്കാൻ ഇടപെടൽ ശക്തമാക്കി. നേതാക്കൾ വിഷയത്തിൽ പ്രതികരണം ഒഴിവാക്കണമെന്നാണ് നിർദേശം. മുന്നണി മാറ്റം സംബന്ധിച്ചു പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വാർത്ത പുറത്തുവന്നത് കേരളാ കോൺഗ്രസിന് ക്ഷീണമായി.



