കോട്ടയം: കേരള കോൺഗ്രസിനെ ചവിട്ടിപ്പുറത്താക്കിയത് യുഡിഎഫാണെന്ന് ജോസ് കെ.മാണി. ഇറക്കിവിട്ടിടത്തേക്ക് എന്തിന് തിരിച്ചുപോകണമെന്നും തങ്ങളെ ചേർത്തുപിടിച്ചത് പിണറായി വിജയനാണെന്നും ജോസ് കെ.മാണി പ്രതികരിച്ചു. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടെന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുന്നണി മാറില്ലെന്നും ജോസ് കെ.മാണി ആവർത്തിച്ചു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ പ്രാവശ്യം പന്ത്രണ്ട് സീറ്റുകളാണുണ്ടായിരുന്നത്. ഇത്തവണ 13 സീറ്റെങ്കിലും കിട്ടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുപക്ഷത്തിന്റെ ഭാഗമായത് കൃത്യം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നമുക്ക് ലഭിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ നമുക്ക് സാധിച്ചില്ലെന്നത് വസ്തുതയാണ്. എന്നിരുന്നാലും, കേരള കോണ്‍ഗ്രസ് കഴിഞ്ഞ അഞ്ച് വര്‍ഷം എന്തെല്ലാം ചെയ്തുവെന്നതിന്റെ ഓഡിറ്റിങ് നടത്തണമെന്ന അഭിപ്രായവും ഇന്ന് ഉയര്‍ന്നുവന്നു.’ ജോസ് വ്യക്തമാക്കി.



