അഹമ്മദാബാദ്: ഏഴുവയസുകാരിയെ ക്രൂരബലാത്സംഗം ചെയ്ത കേസിൽ 40 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. രാജ്കോട്ടിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പോക്സോ നിയമവും ഭരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകളും ചേർത്ത് ജഡ്ജി വിഎ റാണായാണ് അതിവേഗ വിധി തയ്യാറാക്കിയത്.
മധ്യപ്രദേശ് അലിരാജപുർ സ്വദേശിയായ രാംസിങ് ദുധവ(30)യെയാണ് അപൂർവങ്ങളിൽ അപൂർവമായ കൃത്യമെന്ന് വിശേഷിപ്പിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്കോട്ടിലെ അറ്റ്കോട്ട് താലൂക്കിലെ ഗ്രാമത്തിലാണ് 7 വയസ്സുള്ള പെൺകുട്ടി 2025 ഡിസംബർ 4 നാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.



