Sunday, January 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജല്ലിക്കെട്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിൽ ' ജോലി നൽകുമെന്ന് എം.കെ....

ജല്ലിക്കെട്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിൽ ‘ ജോലി നൽകുമെന്ന് എം.കെ. സ്റ്റാലിൻ

മധുര: ജല്ലിക്കെട്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിൽ മുൻഗണനാക്രമത്തിൽ സർക്കാർ ജോലി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മധുര ജില്ലയിലെ അലങ്കനല്ലൂരിൽ ജല്ലിക്കെട്ട് മത്സരത്തിനിടെയാണ് സ്റ്റാലിൻ്റെ പ്രഖ്യാപനം. അലങ്കനല്ലൂരിൽ രണ്ട് കോടി രൂപ ചെലവിൽ കാളകൾക്കായി അത്യാധുനിക പരിശീലന, ചികിത്സാ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ശനിയാഴ്ച നടന്ന ജല്ലിക്കെട്ട് മത്സരത്തിനായി രാവിലെ 11.30 ഓടെയാണ് സ്റ്റാലിൻ എത്തിയത്. ജില്ലാ കളക്ടർ കെ.ജെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിജ്ഞാ ചടങ്ങിനുശേഷം മന്ത്രി പി. മൂർത്തി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments