ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ. സതീശന്റേത് സവർണ ഫ്യുഡൽ മാടമ്പി മാനസികാവസ്ഥയാണ്. ഈഴവരെ മാത്രമല്ല എല്ലാ മത-സാമുദായിക സംഘടനകളെയും സതീശൻ ആക്ഷേപിക്കുകയാണ്. വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസവും വി.ഡി സതീശനെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നു. സതീശൻ ഇന്നലെ പൂത്ത തകരയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. സതീശനാണ് താൻ വർഗീയവാദിയാണെന്ന് പ്രചരിപ്പിക്കുന്നതെന്നും മറ്റൊരു കോൺഗ്രസ് നേതാവും ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.



