Wednesday, January 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിർവ്യാജം ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

നിർവ്യാജം ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

തിരുവനന്തപുരം: വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ പറഞ്ഞത് വളച്ചൊടിച്ചു, അത് തന്നെ വല്ലാതെ വേദനിപ്പിച്ചു. തന്റെ മതനിരപേക്ഷ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രചാരണമെന്നും സംഭവത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


ജാതിമത വ്യത്യാസമില്ലാതെയാണ് ജനങ്ങളെ സ്‌നേഹിക്കുന്നത്. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments