ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് അവസാനിപ്പിക്കുന്നു. മാര്‍ച്ച് 28ന് ആയിരിക്കും അവസാന സര്‍വീസ്. 29 മുതല്‍ എയര്‍ ഇന്ത്യയ്ക്ക് പകരം ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ പിന്‍മാറ്റം മൂലം അധിക ബാഗേജ് ആനുകൂല്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രവാസികള്‍ക്ക് നഷ്ടമാകും.
ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള ഏക സര്‍വീസാണ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലെ അറിയിപ്പ് പ്രകാരം മാര്‍ച്ച് 28ന് ആയിരിക്കും അവസാന സര്‍വീസ്. എയര്‍ ഇന്ത്യക്ക് പകരമായി ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കും. അതിനിടെ എയര്‍ ഇന്ത്യയുടെ സ്ഥാനത്ത് എയര്‍ ഇന്ത്യാ എക്‌സപ്രസ് കടന്നുവരുന്നതോടെ യാത്രക്കാര്‍ക്ക് ലഭിച്ചിരുന്ന പല പ്രീമിയം സൗകര്യങ്ങളും ഇല്ലാതാകും.



