തിരവനന്തപുരം:യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. അടൂർ പ്രകാശിന് പോറ്റി സമ്മാനം കൈമാറുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.കേരളത്തിന് പുറത്ത് വച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ബംഗളൂരുവില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം. നേരത്തെ സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന പോറ്റിയുടെ ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. ഇന്നലെ കടകം പള്ളി സുരേന്ദ്രനൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.



