Friday, January 23, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്

35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്

എറണാകുളം: 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്. ഇന്‍സോമാനിയ എന്ന പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കൊച്ചി സ്വദേശി മാത്യൂ.വി നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

ഇവര്‍ക്ക് പുറമെ പ്രോഗ്രാമിന്റെ സഹ നിര്‍മാതാക്കളായ മിഥുന്‍, അരുണ്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഇന്‍സോംനിയ എന്ന മെന്റലിസം പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപത്തുകയും മൂന്നിലൊന്ന് ലാഭവിഹിതവും നല്‍കാമെന്ന വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ജൂലൈ 3ന് ആദിയുടെ അക്കൗണ്ടിലേക്ക് 23 ലക്ഷവും രണ്ട് ദിവസങ്ങള്‍ക്കകം 12 ലക്ഷവുമടക്കം 35 ലക്ഷം രൂപ പരാതിക്കാരന്‍ അയച്ചുകൊടുത്തിരുന്നു.


എന്നാല്‍, പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ സഹനിര്‍മാതാക്കളായ മിഥുനും അരുണും സംവിധായകന്‍ ജിസ് ജോയിയും ചേര്‍ന്ന് പരിഹസിച്ചെന്നും വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപ തുകയോ തിരികെ നല്‍കിയില്ലെന്നും പരാതിയിലുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments