Wednesday, January 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവേട്ടയാടിയപ്പോൾ കരുത്തായി നിന്നത് സുകുമാരൻ നായരാണെന്ന് വെള്ളാപ്പള്ളി നടേശൻ

വേട്ടയാടിയപ്പോൾ കരുത്തായി നിന്നത് സുകുമാരൻ നായരാണെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വേട്ടയാടിയപ്പോൾ കരുത്തായി നിന്നത് സുകുമാരൻ നായരാണെന്ന് വെള്ളാപ്പള്ളി നടേശൻ. റേറ്റിംഗ് കൂട്ടാൻ ചാനലുകാർ തന്നെ ഉപയോഗിക്കുന്നു. സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനും നിസ്വാർത്തനുമാണ്. എസ്എൻഡിപി പറയുന്ന ഐക്യം നായാടി മുതൽ നസ്രാണി വരെയാണ്. ഇത് നേരത്തെ പ്രഖ്യാപിച്ച നയമാണ്. എതിർപ്പ് ലീഗിനോട് മാത്രം. സത്യം പറഞ്ഞപ്പോൾ സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിച്ചു. ലീഗിന്റെ വിഭാഗീയത ചൂണ്ടി കാണിച്ചു. മുസ്‌ലിം വിരോധി എന്ന് പറഞ്ഞ് കത്തിച്ചു. അങ്ങനെ കത്തുന്ന ആളല്ല താൻ.


പ്രസ്ഥാനത്തെ തകർക്കാനും തളർത്താനും ആണ് ശ്രമം. ജാതി വിവേചനം ആണ് ജാതി ചിന്താഗതി ഉണ്ടാക്കുന്നത്. എസ്എൻഡിപി യോഗം തുറന്ന പുസ്തകമാണെന്നും, ആർക്കും വിമർശിക്കാമെന്നും വെള്ളാപ്പള്ളി. ഹിന്ദുക്കളുടെ ഐക്യം ചരിത്രത്തിന് അനിവാര്യം. തന്റെ പ്രവർത്തനങ്ങൾക്ക് പിൻബലം നൽകിയ ആളാണ്‌ സുകുമാരൻ നായർ. തന്നെ കരുത്തനാക്കിയ നേതാവാണ് അദ്ദേഹം. ഐക്യത്തില്‍‌ നിന്ന് പിന്‍മാറാന്‍ സുകുമാരന്‍ നായർക്ക് മേല്‍ ബാഹ്യസമ്മർദ്ദമുണ്ടായി. കമ്മിറ്റിയിലുണ്ടായ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം പിന്മാറിയത്.അതിൽ വിഷമവുമില്ല പ്രതിഷേധവുമില്ല. നായർ സമുദായം സഹോദര സമുദായം. എൻഎസ്എസിനെയോ സുകുമാരൻ നായരെയോ തള്ളി പറയരുത്. നായർ സഹോദരന്മാർ നമ്മുടെ സഹോദരങ്ങളാണെന്നും തങ്ങൾ ഹിന്ദുക്കളാണെന്നും വെള്ളാപ്പള്ളി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments