തിരുവനന്തപുരം: ചൂരല്‍മല ദുരന്തബാധിതരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജന്‍. കുടിശ്ശികയിനത്തില്‍ വരുന്ന 18.75 കോടി രൂപയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഉള്‍പ്പെടുത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തീരുമാനിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പരാതികള്‍ സമിതിയെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
‘അവരുടെ വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കും. ഉള്‍പ്പെടുത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തീരുമാനിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളെല്ലാം ആ സമിതിയെ അറിയിക്കാം.’



