Thursday, January 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎൻഡിഎയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധം:ട്വന്റി ട്വന്റിയിൽ കൂട്ടരാജി

എൻഡിഎയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധം:ട്വന്റി ട്വന്റിയിൽ കൂട്ടരാജി

പാലക്കാട്: ട്വന്റി ട്വന്റിയിൽ നിന്ന് കൂട്ടരാജി. പാലക്കാട് മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി ട്വന്റിയിൽ ലയിച്ചിരുന്നു. എൻഡിഎയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധിച്ചാണ് കൂട്ടത്തോടെ ട്വന്റി ട്വന്റിയിൽ നിന്നും രാജി വെച്ചത്. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ചവർ മുഴുവൻ ട്വന്റി ട്വന്റിയിൽ നിന്നും രാജിവെച്ചു.

ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് തീരുമാനം. സാബു ജേക്കബ് പാർട്ടിയുമായി ആലോചിക്കാതെയാണ് എൻഡിഎയിലെ ഘടകകക്ഷിയാകാൻ തീരുമാനിച്ചത് എന്ന് നേതാക്കൾ പറഞ്ഞു. മുതലമടയിൽ ചേർന്ന യോഗം ട്വന്റി ട്വന്റിയിലെ ലയനം അസാധുവായി പ്രഖ്യാപിച്ച് ജനകീയ വികസന മുന്നണിയായി തുടരാൻ തീരുമാനിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments