സോൾ : അഴിമതിക്കേസിൽ ദക്ഷിണ കൊറിയയുടെ മുൻ പ്രഥമ വനിത കിം കിയോൺ ഹിയെ കോടതി 20 മാസം തടവിനു ശിക്ഷിച്ചു. മുൻ പ്രസിഡന്റ് യൂൻ സുക് യോലിന്റെ ഭാര്യയായ കിം, യുണിഫിക്കേഷൻ ചർച്ച് അധികൃതരിൽനിന്നു ഡയമണ്ട് ആഭരണവും ആഡംബര ബാഗുകളും സ്വീകരിച്ചെന്നതാണു കുറ്റം. മറ്റ് 2 അഴിമതിക്കേസുകളിൽ കിമ്മിനെ കുറ്റവിമുക്തയാക്കി.
2024 ഡിസംബറിൽ ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ച് വിവാദത്തിലായ യുൻ സുക്കിനെ കഴിഞ്ഞ വർഷമാണ് പാർലമെന്റ് ഇംപീച്ച് ചെയ്തു പുറത്താക്കിയത്. യുൻ സുക്കും 5 വർഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.



