കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഡോ. ശശി തരൂര്‍ എംപി നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അതൃപ്തി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചു. തനിക്ക് മുഖ്യമന്ത്രി മോഹം ഉണ്ടായിരുന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഡോക്ടര്‍ ശശി തരൂരിന് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.
തിരുവനന്തപുരത്തു നിന്നുള്ള എംപിയാണ് താന്‍. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ശശി തരൂര്‍ വ്യക്തമാക്കിയെന്നാണ് വിവരം. കേരളത്തിലെ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും രാഹുല്‍ഗാന്ധി കൂടിക്കാഴ്ചയില്‍ തരൂരിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.



