Monday, February 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൊണ്ടിമുതൽ കൃത്രിമ കേസിൽ ആൻ്റണി രാജുവിന്റെ അപ്പീലിൽ കോടതി ഇന്ന് വാദം കേൾക്കും

തൊണ്ടിമുതൽ കൃത്രിമ കേസിൽ ആൻ്റണി രാജുവിന്റെ അപ്പീലിൽ കോടതി ഇന്ന് വാദം കേൾക്കും

തിരുവനന്തപുരം: തൊണ്ടിമുതൽ കൃത്രിമ കേസിൽ ആൻ്റണി രാജുവിന്റെ അപ്പീലിൽ തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ മൂന്നുവർഷത്തെ ശിക്ഷ വിധി റദ്ദാക്കണമെന്നാണ് ആൻ്റണി രാജുവിന്റെ ആവശ്യം. മജിസ്ട്രേറ്റ് കോടതിയുടെ വിധിയെ തുടർന്ന് ആൻറണി രാജു എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായിരുന്നു.

കോടതിവിധി റദ്ദാക്കിയാൽ ആൻ്റണി രാജുവിന് എംഎൽഎയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല. പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ശിക്ഷാവിധി റദ്ദാക്കിയില്ലെങ്കിൽ ആൻ്റണി രാജുവിന് വൻ തിരിച്ചടിയാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments