കോട്ടയം: എസ്എന്‍ഡിപിയുമായി ഇനി ഐക്യം ഇല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് തുഷാറിന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യം എന്നത് അടഞ്ഞ അധ്യായമാണ്. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് വേണ്ട എന്ന് വെച്ചത്. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇനി ഒരു ചര്‍ച്ചയും ഉണ്ടാകില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് ചര്‍ച്ച വേണ്ടെന്ന് വെച്ചത്. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇനി ഒരു ചര്‍ച്ചയും ഉണ്ടാകില്ല. സാര്‍ വിളിച്ചിരുന്നു. ചര്‍ച്ച ചെയ്യുന്ന കാര്യത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.



