Saturday, February 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ

തിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ

പത്തനംതിട്ട: തിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്ന് സ്പാ ഉടമ സഞ്ജയ് ആരോപിച്ചു. കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ പൊലീസുകാരിലേക്കും അന്വേഷണം നീങ്ങും. സ്പാകളിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നുവെന്ന ആരോപണവും അന്വേഷിക്കും. പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരം. മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനാണെന്ന് സംഭവം നടന്ന സ്പായുടെ ഉടമ സഞ്ജയ് പറയുന്നു. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരം.


ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടര്‍ന്നാണ് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണസുബിൻ’ അടക്കം മൂന്നുപേർ പിടിയിലായിരുന്നു. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.

ഫെബ്രുവരി ഒന്നാം തിയതി ഉച്ചയോടെയാണ് തിരുവല്ല യുവതി ജോലി ചെയ്തിരുന്ന സ്പായിലാണ് സംഭവം നടന്നത്. സ്ഥാപനത്തിൽ നിന്ന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട പ്രതികൾ, അത് നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാനാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സുബിൻ അലക്സാണ്ടർ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള കുറ്റവാളിയാണ്.

കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ മുന്നുപേരെ കൂടാതെ മറ്റു മൂന്ന് പ്രതികൾ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ നിലവിൽ ഒളിവിൽ കഴിയുകയാണെന്നും പോലീസ് വ്യക്തമാക്കി. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് അതിക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments