Sunday, February 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമേയർ വി.വി. രാജേഷും കൗൺസിലർമാരും നാളെ ഡൽഹിയിലേക്ക്

മേയർ വി.വി. രാജേഷും കൗൺസിലർമാരും നാളെ ഡൽഹിയിലേക്ക്

തിരുവനന്തപുരം : നഗരസഭാ മേയർ വി.വി. രാജേഷും ബിജെപി കൗൺസിലർമാരും നാളെ ഡൽഹിയിലേക്ക്. കേരളത്തിലെ മുഴുവൻ ബിജെപി ജനപ്രതിനിധികളെയും ഡൽഹിയിലേക്ക് ബിജെപി ക്ഷണിച്ചിട്ടുണ്ടെന്ന് മേയർ വി വി രാജേഷ്

ബിജെപിക്ക് കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മുന്നേറ്റം ഉണ്ടാക്കാനായി. നാളെ ഡൽഹിയിലേക്ക് തിരിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിലാണ് താമസം. പ്രധാനമന്ത്രിയുമായും പല കേന്ദ്രമന്ത്രിമാരുമായും ചർച്ച നടത്താൻ ശ്രമം നടത്തുന്നുവെന്നും മേയർ വി വി രാജേഷ് വ്യക്തമാക്കി.

സ്പാകളുടെ പ്രവർത്തനത്തെക്കുറിച്ച് തിരുവല്ലയിൽ നടന്ന സംഭവം കേരളം മനസാക്ഷിയെ ഞെട്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തിരുവനന്തപുരവും ഇതിൽ നിന്ന് മുക്തമല്ല എന്ന് മനസ്സിലായി.

വിഷയത്തിൽ ഇന്ന് രാവിലെ കോർപ്പറേഷൻ സെക്രട്ടറിയുമായി സംസാരിച്ചു. തിരുവനന്തപുരത്ത് കോർപ്പറേഷൻ അനുവദിച്ചിട്ടുള്ള എല്ലാ സ്പായിലും പരിശോധിക്കാൻ തീരുമാനിച്ചു. പരിശോധനയ്ക്ക് ചെന്നപ്പോൾ പല പരിമിതികളും നേരിട്ടു. ക്രോസ് മസാജിങ് വ്യാപകമായി നടക്കുന്നു

പലയിടങ്ങളിലും അംഗീകൃത മസാജറും ഡോക്ടറും ഇല്ല. ചില ഡോക്ടർമാർ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നു. അവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments