ന്യൂഡല്‍ഹി: കരസേനാ മുൻ മേധാവി എം.എം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശം വീണ്ടും ലോക്‌സഭയിലുയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഹുൽ സംസാരിച്ചുതുടങ്ങിയതോടെ പ്രസിദ്ധീകരണത്തിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്ത പുസ്തകത്തിൽ നിന്നുള്ള വരികൾ സഭയിൽ ഉദ്ദരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ബഹളം വെച്ചു. ബജറ്റിന്‍റെ ചർച്ചക്കുള്ള സമയമാണിതെന്നും മറ്റ് നോട്ടീസുകൾ പരിഗണിക്കില്ലെന്നും സ്പീക്കർ നിലപാടെടുത്തു. പിന്നാലെ, പ്രതിപക്ഷ നേതാവിന് സംസാരിക്കുന്നതിനുള്ള അവകാശം സഭയുടെ പാരമ്പര്യമെന്ന് ശശി തരൂർ എംപി പ്രതികരിക്കുകയുണ്ടായി. ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശം വീണ്ടും ലോക്‌സഭയിലുയര്‍ത്തി രാഹുല്‍ ഗാന്ധി
RELATED ARTICLES



