Thursday, February 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ ഗര്‍ഭഛിദ്രം ഉഭയസമ്മതപ്രകാരമാണെന്ന് സൂചിപ്പിച്ച് ഹൈക്കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ ഗര്‍ഭഛിദ്രം ഉഭയസമ്മതപ്രകാരമാണെന്ന് സൂചിപ്പിച്ച് ഹൈക്കോടതി

എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ ഗര്‍ഭഛിദ്രം ഉഭയസമ്മതപ്രകാരമാണെന്ന് സൂചിപ്പിച്ച് ഹൈക്കോടതി ഉത്തരവ്. വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് ഇങ്ങനെയാണ് മനസിലാക്കേണ്ടതെന്ന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് നിര്‍ണായക പരാമര്‍ശം.

ക്രൂരമായ പീഡനത്തിന് ഇരയായ ഒരാള്‍ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയമാണെന്നും ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഇരുവരും തമ്മിലുള്ളതെന്നതിലേക്കുള്ള സൂചനയാണെന്നും ഹൈക്കോടതി പറഞ്ഞു. ബന്ധം തകരുമ്പോള്‍ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും ഇക്കാര്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.


ഗര്‍ഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് അങ്ങനെയാണ് മനസിലാക്കേണ്ടത്. രാഹുലിന്റെ സുഹൃത്താണ് യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കിയത്. ഇത് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് വാട്‌സാപ്പ് ചാറ്റുകളിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭഛിദ്രം രാഹുലിന്റെ നിര്‍ബന്ധ പ്രകാരമായിരുന്നോയെന്ന് വിചാരണയില്‍ വ്യക്തമാകണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments