Thursday, February 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപശ്ചിമ ബംഗാളില്‍ നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു

പശ്ചിമ ബംഗാളില്‍ നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 25 വയസുകാരിയാണ് മരിച്ചത്. സമീപകാലത്ത് നിപ ബാധിച്ച് സംസ്ഥാനത്തുണ്ടായ ആദ്യ മരണമാണിത്.

നിപ മാത്രമല്ല മരണകാരണമെന്നും, മറ്റ് പലവിധ അസുഖങ്ങള്‍ നിപ ബാധിച്ചതോടെ രൂക്ഷമായതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. മരിച്ച നഴ്‌സും മറ്റൊരു പുരുഷ നഴ്‌സും നിപ ബാധിച്ച് ആഴ്ചകളായി ചികിത്സയിലുണ്ടായിരുന്നു. പുരുഷ നഴ്‌സ് രോഗം ഭേദമായി ജനുവരിയില്‍ ആശുപത്രി വിട്ടിരുന്നു. മരിച്ച നഴ്‌സിന്റെ നിപ പരിശോധന ഫലം അടുത്തിടെ നെഗറ്റീവ് ആയെങ്കിലും ഇവര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.

ബംഗാളില്‍ ഇതിന് മുമ്പ് 2001ലും 2007ലുമാണ് നിപാ ബാധയുണ്ടായത്. ബംഗാളിനോട് തൊട്ടുകിടക്കുന്ന ബംഗ്ലാദേശില്‍ ഈയടുത്ത് ഒരു സ്ത്രീയുടെ മരണം നിപാ ബാധിച്ചാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ 2018ലുണ്ടായ നിപാ വ്യാപനത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 2024 വരെ ആകെ 24 പേരാണ് കേരളത്തില്‍ നിപാ ബാധിച്ച് മരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments