Sunday, February 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചെറുപുഴയില്‍ കർഷകൻ ആത്മഹത്യ ചെയ്തു

ചെറുപുഴയില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കർഷകൻ ആത്മഹത്യ ചെയ്തു. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. 40 ലക്ഷത്തോളം കടം ഉണ്ടായിരുന്നതായാണ് ഇദ്ദേഹത്തിന്‍റെ സഹോദരൻ വർക്കി പറയുന്നത്. 12 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി. ഏലിയാസ് 35 വർഷമായി പച്ചക്കറി കർഷകനായിരുന്നു. 12 ഏക്കറില്‍ പാവൽ, വാഴ, പയർ, പടവലം, വെണ്ട തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിളയുടെ വിലക്കുറവും പ്രതിസന്ധിയിലാക്കിയതും കഴിഞ്ഞവർഷം കൃഷിനാശം ഉണ്ടായതും പ്രതിസന്ധിയായെന്ന് ഏലിയാസിന്‍റെ സഹോദരൻ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments