Monday, February 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ രാഹുലിനെ ചോദ്യം ചെയ്യും. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണയാക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യം. ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മിലെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമെന്നും മരുന്ന് എത്തിച്ചത് യുവതിയുടെ ആവശ്യപ്രകാരമെന്നുമാണ് ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും കോടതി പറഞ്ഞു. രാഹുലാണ് മരുന്ന് എത്തിച്ചതെങ്കിലും ഇക്കാര്യത്തിൽ പ്രതിയുടെ മാത്രം നിർബന്ധമായിരുന്നോ കാരണം എന്ന് പരാതിക്കാരിക്ക് വിചാരണവേളയിൽ തെളിയിക്കാമെന്നും ഉത്തരവിൽ പറയുന്നു. രാഹുൽ നിരന്തര കുറ്റവാളിയെന്ന് സർക്കാരിന് വേണ്ടി ഡിജിപി വാദിച്ചെങ്കിലും ഈ കേസിന് ശേഷമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതെന്ന കാര്യം കോടതി ഓർമിപ്പിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments