Monday, February 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോൺഗ്രസ് വേദിയിൽ നടൻ പ്രേംകുമാർ മുഖ്യാതിഥിയാകും

കോൺഗ്രസ് വേദിയിൽ നടൻ പ്രേംകുമാർ മുഖ്യാതിഥിയാകും

കോട്ടയം: കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന് സൂചനക്കിടെ കോൺഗ്രസ് വേദിയിൽ നടൻ പ്രേംകുമാർ മുഖ്യാതിഥിയാകും. നാളെ വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കും.‌ കെ.സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടകൻ. പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭൂഹങ്ങൾക്കിടെയാണ് പരിപാടി. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് നടക്കുന്നത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇരട്ടനീതി നടന്നെന്ന് പ്രേംകുമാർ കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരൻ സച്ചിദാനന്ദൻ സർക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയതെന്നും എന്നിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments