Tuesday, February 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു സമർപ്പിച്ച അപ്പീൽ തള്ളി

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു സമർപ്പിച്ച അപ്പീൽ തള്ളി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജു സമർപ്പിച്ച അപ്പീൽ തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആൻ്റണി രാജുവിന്റെ ആവശ്യം. നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയിരുന്നെങ്കിൽ എംഎൽഎയായി തിരികെയെത്താമായിരുന്നു. അപ്പീൽ തള്ളിയതോടെ വലിയ തിരിച്ചടിയായി. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതിനെ തുടർന്ന് എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments