ന്യൂഡല്‍ഹി: പി.കെ ശശിയുടെ തുടര്‍നീക്കത്തെ കുറിച്ച് അറിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസിന് മുന്‍പില്‍ ഒരു ആലോചനയുമില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
‘കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നല്ലേ അദ്ദേഹം രാജിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി ഇതുവരെയും പറഞ്ഞില്ലല്ലോ. ശശി കോണ്‍ഗ്രസിലേക്ക് വരുമോയെന്ന കാര്യം അനുമാനങ്ങളുടെ മാനദണ്ഡത്തില്‍ പറയേണ്ട കാര്യമല്ല. അങ്ങനെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ തീര്‍ച്ചയായും പാര്‍ട്ടി തീരുമാനമെടുക്കും. നിലവില്‍ അങ്ങനെയൊരു സാഹചര്യം പാര്‍ട്ടിയുടെ മുന്നിലില്ല’. കെ.സി വ്യക്തമാക്കി.



