ന്യുഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഡൽഹിയിലെ പ്രധാന മത, പൈതൃക കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. ചെങ്കോട്ട, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലുൾപ്പടെ നിരവധി സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പ്രദേശത്തെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷ പരിശോധനയിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. സംശയം തോന്നുന്ന ആരെയും ചോദ്യം ചെയ്യാമെന്നാണ് നിർദേശം. വരും ദിവസങ്ങളിലും കൂടുതൽ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ചെങ്കോട്ടക്ക് സമീപവും ചാന്ദ്‌നി ചൗക്കിന് സമീപത്തുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ചെങ്കോട്ടക്ക് സമീപം മുമ്പ് സ്‌ഫോടനമുണ്ടായതാണ്.



