കവരത്തി: കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കി ദ്വീപ് ഭരണകൂടം. ആള്‍ത്താമസമുള്ള 10 ദ്വീപുകളിലെയും ഡാക് ബംഗ്ലാവുകള്‍ക്കാണ് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ഉത്തരവിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ലക്ഷദ്വീപ് കലക്ടര്‍ ഡോ. ആര്‍. ഗിരി ശങ്കറാണ് ഡാക് ബംഗ്ലാവുകള്‍ക്ക് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ഉത്തരവിട്ടത്. സാധുവായ പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമേ മദ്യം നല്‍കാവൂ എന്നും, വിതരണം ചെയ്യുന്ന മദ്യത്തിന്റെ കൃത്യമായ സ്‌റ്റോക്ക് വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.



