കോലാലംപൂർ: മലേഷ്യയിലെ സബ തീരത്ത് അതിശക്തമായ ഭൂചലനം. ബോർണിയോ ദ്വീപിന് സമീപം തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 12:57 (GMT 16:57) നാണ് ഭൂചലമുണ്ടായത്. കോട്ട കിനാബാലുവിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വടക്ക് കിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂഗർഭത്തിൽ 619.8 കിലോമീറ്റർ ആഴത്തിലാണ് ചലനം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.



