Wednesday, February 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഹുൽ ഗാന്ധിയുടെ കർഷക സംവാദ പരിപാടി നാളെ കണ്ണൂരിൽ

രാഹുൽ ഗാന്ധിയുടെ കർഷക സംവാദ പരിപാടി നാളെ കണ്ണൂരിൽ

കണ്ണൂർ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കർഷക സംവാദ പരിപാടി നാളെ കണ്ണൂരിൽ നടക്കും. പേരാവൂർ തുണ്ടിയിൽ വച്ചാണ് കർഷകരുമായി ആശയവിനിമയം നടത്തുക.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധി കർഷകരുമായി നേരിട്ട് സംവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കാർഷിക രംഗത്തിൻ്റെ സമഗ്ര വികസനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കർഷകർക്കൊപ്പം സംരഭകരും തൊഴിലാളികളും വിദ്യാർഥികളും സംഘടനാ പ്രതിനിധികളും സംവാദത്തിൽ പങ്കെടുക്കും. പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ളവർക്കാണ് ലോക്സഭാ പ്രതിപക്ഷ നേതാവുമായുളള കൂടിക്കാഴ്ചയ്ക്ക് അവസരം.

സമാനമായ രീതിയിൽ സംസ്ഥാനത്ത് മറ്റ് ചില കേന്ദ്രങ്ങളിൽ കൂടി കർഷകരുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും. വയനാട്ടിലെ ദുരിതബാധിതർക്ക് കെപിസിസി നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിനെത്തുന്ന രാഹുൽ ഗാന്ധി കണ്ണൂരിൽ വിമാനം ഇറങ്ങിയ ശേഷമാണ് പേരാവൂരിൽ എത്തുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments