തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ ഇല്ല. ശസ്ത്രക്രിയ വേണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്.
എംആർഐ ആൻജിയോഗ്രാം ടെസ്റ്റുകൾ നടത്തി. കഴുത്തിലെ കശേരുക്കൾക്കിടയിൽ ആണ് വേദന. വിദഗ്ധ നിരീക്ഷണത്തിനായി പരിയാരം മെഡിക്കൽ കോളജിലെ ഐസിയുവിൽ തുടരും. കഴുത്തിലെ ക്ഷതത്തിനും വലതു കൈയ്യിലെ വേദനക്കുമുള്ള ചികിത്സ തുടരുമെന്ന് മെഡിക്കൽ റിപ്പോർട്ട്. കഴുത്തിനേറ്റ ക്ഷതത്തെ തുടർന്നുള്ള വേദനക്ക് കുറവു വന്നതായി മെഡിക്കൽ സംഘം. യാത്ര അനുവദനീയമല്ലാത്തിനാൽ പരിയാരത്ത് തുടരും.



