Saturday, February 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ മത്സരിക്കാന്‍ കെ.കെ ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ മത്സരിക്കാന്‍ കെ.കെ ശൈലജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ മത്സരിക്കാന്‍ കെ.കെ ശൈലജ. മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ശൈലജ ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി സ്വീകരിച്ചേക്കും.


യുഡിഎഫ് പിടിച്ചെടുത്ത പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത. നിലവില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയായ ശൈലജയെ മാറ്റി പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ ധാരണയെന്നാണ് പുറത്തുവരുന്ന വിവരം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments