Monday, March 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ ഒരുങ്ങി അബുദാബി

യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ ഒരുങ്ങി അബുദാബി

പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതും നിലവിലുള്ള നിയന്ത്രണങ്ങളും കാരണം യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ അധികമായി വരുന്ന ദിവസങ്ങളിലെ താമസച്ചെലവ് വകുപ്പ് തന്നെ വഹിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

കണക്കുകൾ പ്രകാരം, ഏകദേശം 20,200 യാത്രക്കാർക്ക് താൽക്കാലിക താമസസൗകര്യവും വിമാന ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള പിന്തുണയും ലഭിച്ചിട്ടുണ്ട്. ദുരിതത്തിലായ സന്ദർശകരെ സഹായിക്കാൻ അധികൃതർ മുന്നോട്ടുവന്നതിനെ നിരവധി താമസക്കാരും യാത്രക്കാരും പ്രവാസികളും അഭിനന്ദിച്ചു.

പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ മുൻകരുതൽ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടുക, സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റങ്ങൾ വരുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments