Tuesday, March 3, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎട്ട് വിദേശ നഗരങ്ങളിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കുന്നത് നീട്ടിയതായി സൗദി അറേബ്യൻ എയർലൈൻസ്

എട്ട് വിദേശ നഗരങ്ങളിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കുന്നത് നീട്ടിയതായി സൗദി അറേബ്യൻ എയർലൈൻസ്

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് എട്ട് വിദേശ നഗരങ്ങളിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കുന്നത് നീട്ടിയതായി സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു. തിങ്കളാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അമ്മാൻ, കുവൈത്ത്​, അബുദാബി, ദുബൈ, ദോഹ, ബഹ്‌റൈൻ, മോസ്കോ, പെഷവാർ എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് നിർത്തിവെച്ചത്. മാർച്ച് നാലിന് അന്താരാഷ്​ട്ര സമയം (യു.ടി.സി) രാത്രി 23.59 വരെ (ഇന്ത്യൻ സമയം രാത്രി 11.59) ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments