ബിഹാർ രാഷ്ട്രീയത്തിൽ വലിയൊരു അധികാരമാറ്റത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ പദവി രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാന ഭരണത്തിൽ നിന്നും മാറി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനായ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പത്രിക സമർപ്പിച്ചേക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബിഹാറിൽ നിന്നുള്ള അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം സജീവമായിരിക്കുന്നത്.
നിതീഷ് കുമാർ പദവികൾ രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ
RELATED ARTICLES



