Friday, March 6, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്

വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്. ചെന്നൈയിൽ നടന്ന നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. ചടങ്ങിൻ്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ഒരുകാറിൽ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം സമയം ചെലവഴിച്ചതിനു ശേഷമാണ് വേദി വിട്ടതും. വിജയ് ഒരു പൂച്ചെണ്ട് പിടിച്ചു നിൽക്കുന്നതും തൃഷ കാറിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തെ പിന്തുടരുന്നതും വീഡിയോയിൽ കാണാം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments