Monday, March 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news600 രൂപയുടെ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്തവരാണ് 3000 രൂപ കൊടുക്കുമെന്ന് പറയുന്നതെന്ന് ധനമന്ത്രി

600 രൂപയുടെ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്തവരാണ് 3000 രൂപ കൊടുക്കുമെന്ന് പറയുന്നതെന്ന് ധനമന്ത്രി

കൊല്ലം: 600 രൂപയുടെ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്തവരാണ് 3000 രൂപ കൊടുക്കുമെന്ന് പറയുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 600 രൂപയുടെ പെന്‍ഷന്‍ യുഡിഎഫ് ഭരണകാലത്ത് 18 മാസം കുടിശ്ശികയായിരുന്നെന്നും യുഡിഎഫ് പ്രഖ്യാപനങ്ങളൊന്നും നടപ്പാകുന്നതല്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമെന്ന് ഇനി വി.ഡി സതീശനും യുഡിഎഫും പറയരുതെന്നും ബാലഗോപാല്‍ പറഞ്ഞു.


‘ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നുവെന്ന് പറയുന്നവരാണ് 3000 രൂപ പെന്‍ഷന്‍ കൊടുക്കുമെന്നെല്ലാം പറഞ്ഞത്. യുഡിഎഫ് നല്‍കിയ പ്രഖ്യാപനങ്ങളൊന്നും നടപ്പാകാന്‍ പോകുന്നതല്ലെന്ന് ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാവുന്നതാണ്. 600 രൂപയുടെ പെന്‍ഷന്‍ 18 മാസത്തോളം യുഡിഎഫ് ഭരണകാലത്ത് കുടിശ്ശികയായിരുന്നു. അതുപോലും മര്യാദയ്ക്ക് കൊടുക്കാന്‍ കഴിയാത്തവരാണ് 3000 കൊടുക്കുമെന്നൊക്കെ പറയുന്നത്’. മന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments