ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനെ യുഡിഎഫ് പിന്തുണക്കും. പ്രതിപക്ഷ നേതാവ് സുധാകരനുമായി ഇന്നലെ രാത്രി ഫോണിൽ സംസാരിച്ചു. യുഡിഎഫ് നേതാക്കളും സംസാരിക്കും.
സുധാകരൻ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിച്ച നേതാവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ” സുധാകരനെ വിദ്യാർത്ഥി ആയി ഇരിക്കുമ്പോൾ തന്നെ അറിയാം. വ്യക്തിപരമായി നല്ല പരിചയമുണ്ട്. അദ്ദേഹം ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് മന്ത്രി ആയപ്പോഴും എംഎൽഎ ആയപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചു. ജനാധിപത്യ മര്യാദ എല്ലാ കാലത്തും ജി.സുധാകരൻ കാത്തുസൂക്ഷിച്ചു. അദ്ദേഹത്തോട് പാർട്ടി ചെയ്തത് കടുത്ത അനീതിയാണ്. അദ്ദേഹത്തിൻ്റെ പിതാവിനെ മോശമായ രീതിയിൽ ചിത്രീകരിച്ചു.പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല.



