Saturday, March 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധം:പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധം:പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: മന്ത്രി കെ.ബി ​ഗണേഷ്കുമാറിന് തിരിച്ചടി. ​ഗണേഷ് അധ്യക്ഷനായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജിവെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. പദ്മ കഫേ നിർമാണത്തിൽ അഴിമതി നടന്നെന്ന് കാണിച്ച് ഗണേഷിനെതിരെ പരാതിയും നൽകിയിരുന്നു. ഗണേഷിൻ്റെ ഏകാധിപത്യ നടപടികളിൽ ഒരു വിഭാഗം എന്‍എസ്എസ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

​ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താലൂക്ക് യൂണിയനിൽ 19 അം​ഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിലെ 10 പേരാണ് രാജിവെച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments