തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിനെ ബെവ്കോ സിഎംഡിയായി നിയമിച്ചു. നിലവിൽ എം ഡിയായ ഐ ജി ഹര്‍ഷിത അട്ടല്ലൂരിയെ ട്രാഫിക് ഐ ജിയാക്കി. എക്സൈസ് കമ്മീഷണര്‍, ബെവ്കോ ചെയര്‍മാൻ എന്നീ പദവികള്‍ വഹിക്കുകയായിരുന്ന അജിത് കുമാറിനെ കഴിഞ്ഞ ദിവസം എക്സൈസ് കമീഷണര്‍ പദവിയില്‍ നിന്ന് നീക്കിയിരുന്നു. ഐ എസ് എസ് കേഡര്‍ പോസ്റ്റുകളിൽ ഐ എ എസുകാര്‍ അല്ലാത്തവരെ നിയമിക്കരുതെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്തായിരുന്നു സര്‍ക്കാരിന്‍റെ നടപടി. ഇതേ തുടര്‍ന്നാണ് അജിത് കുമാറിന് ബെവ്കോയുടെ പൂര്‍ണ ചുമതല കൈമാറുന്നത്. അതേ സമയം, വിമര്‍ശനങ്ങള്‍ ഭയന്ന അജിത് കുമാറിന് പൊലീസ് സേനയിൽ പദവി നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്.
എം ആര്‍ അജിത് കുമാറിനെ ബെവ്കോ സിഎംഡിയായി നിയമിച്ചു
RELATED ARTICLES



