Sunday, March 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള മാർച്ച് 15 ലെ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. യുഎഇ വിമാനത്താവള അധികൃതരുടെ നിർദ്ദേശങ്ങളെ തുടർന്ന് റദ്ദാക്കൽ. അബുദാബി, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

എയർലൈൻസിന്റെ കണക്കനുസരിച്ച് ഡൽഹിക്കും ദുബായിക്കും ഇടയിലുള്ള ഒരു റിട്ടേൺ ഫ്ലൈറ്റ് മാത്രമേ എയർ ഇന്ത്യ ഇന്ന് സർവീസ് നടത്തുകയുള്ളൂ. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ വേറെ ഒരു ദിവസത്തേക്ക് റീബുക്ക് ചെയ്യാം അല്ലെങ്കിൽ പൂർണ്ണമായി റീഫണ്ട് ലഭിക്കുകയും ചെയ്യും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments