Sunday, March 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ ആകെ 824 മണ്ഡലങ്ങളിൽ നിന്ന് 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ഇതിൽ കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. കേരളത്തിൽ 2.70 കോടി വോട്ടർമാർ വിധിയെഴുതും (പുരുഷൻമാർ – 1.31 കോടി, സ്ത്രീകൾ – 1.38 കോടി, ട്രാൻസ്ജെൻഡർ – 277). ഇതിൽ 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments