Monday, March 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളാ കോൺഗ്രസ് (എം) സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

കോട്ടയം: കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. പാലായിൽ ജോസ് കെ മാണിയും മറ്റിടങ്ങളിൽ സിറ്റിങ് എംഎൽഎമാരും മത്സരിക്കും. കടുത്തുരുത്തിയിൽ ഇതുവരെയും ഒറ്റ പേരിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ജില്ലാ പഞ്ചായത്ത് അംഗം ട്വിങ്കിൾ ടോമിയെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതാക്കളുടെ താല്പര്യം. അധിക സീറ്റ് ആവശ്യം എൽഡിഫ് തള്ളിയെങ്കിലും മലപ്പുറം ജില്ലയിൽ സ്വതന്ത്രർ മത്സരിക്കുന്ന ഏതെങ്കിലും ഒരു സീറ്റ് ലഭിക്കുന്നതിന് ശ്രമം തുടരുന്നുണ്ട്.

അതേസമയം, സ്ഥാനാർഥി നിർണയത്തില്‍ തർക്കം നിലനിൽക്കെ ഇന്ന് എൻസിപിയുടെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ചേരും. എലത്തൂരിൽ എ.കെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ജില്ലാ കമ്മിറ്റി പ്രമേയത്തിന് കൺവെൻഷനിൽ പിന്തുണ നേടിയെടുക്കാനാണ് ശശീന്ദ്രൻ വിരുദ്ധ വിഭാഗത്തിന്റെ നീക്കം.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എ.കെ ശശീന്ദ്രന്‍. എൽഡിഎഫിലെ മറ്റു കക്ഷികളുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനിടെ തർക്കം തുടരുന്നതില്‍ പാർട്ടിക്കകത്ത് വലിയൊരു വിഭാഗത്തിന് അതൃപതിയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments