Monday, March 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്

കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ 32 സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി ചർച്ചകൾ ഇന്ന് ഡൽഹിയിൽ വീണ്ടും പുനരാരംഭിക്കും. ഡൽഹിൽ എത്താൻ കേന്ദ്ര നേതൃത്വം നിർദേശിച്ചെങ്കിലും കെ. സുധാകരൻ കണ്ണൂരിൽ തുടരുകയാണ്. ഇരുപതോളം സീറ്റുകളിൽ ഒറ്റ പേരിലേക്ക് എത്താനാകാത്ത പ്രതിസന്ധിയിലാണ് കോൺഗ്രസ്. തിരുവനന്തപുരം, കണ്ണൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഇന്ന് ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ തർക്കങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments