Monday, March 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

എൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

തിരുവനന്തപുരം : മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ എൻ പ്രഭാകരന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ‘ എന്ന നോവലിനാണ് പുരസ്‌കാരം.


ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ പ്രഭാകരൻ മലയാള നോവൽ സാഹിത്യത്തിന് നൽകിയ മികച്ച സംഭാവന പരിഗണിച്ചാണ് ഈ അംഗീകാരം. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് 31-ന് ന്യൂഡൽഹിയിൽവെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.ഡോ. എ എം ഉണ്ണിക്കൃഷ്ണൻ, ഡോ. കെ ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments