Tuesday, March 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസംഘർഷ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

സംഘർഷ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

അബുദാബി: സംഘർഷ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് യുഎഇ വ്യാമപാത അടച്ചത്. ‘ഒരു അസാധാരണ മുൻകരുതൽ നടപടി’യുടെ ഭാഗമായാണ് വ്യോമപാത അടയ്ക്കുന്നതെന്നും താൽക്കാലികമായ നടപടിയാണിതെന്നും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ അടച്ചിട്ട വ്യോമപാത ഒരു മണിക്കൂര്‍ നേരത്തിന് ശേഷം തുറക്കുകയായിരുന്നു. വ്യോമ ഗതാഗതം പുനഃരാരംഭിച്ചു.


അതേസമയം യുഎഇക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായും അവയെ വിജയകരമായി പ്രതിരോധിച്ചതായും യുഎഇ അധികൃതർ വ്യക്തമാക്കി. ഇറാന്റെ ഡ്രോൺ പതിച്ച് അബുദാബിയിലെ എണ്ണപാടത്ത് തീപിടിത്തമുണ്ടായതായും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. ഷാഹ് ഓയിൽ ഫീൽഡിലാണ് തീപിടിത്തമുണ്ടായത്. ഫുജൈറയിലെ ഓയിൽ വ്യവസായമേഖലയിലും ഡ്രോൺ ആക്രമണമുണ്ടായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments