Tuesday, March 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക ഇന്ന്

കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക ഇന്ന്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ സീറ്റ് ചര്‍ച്ച തുടരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് കെ.സുധാകരനെ മെരുക്കാനാണ് ഹൈക്കമാന്‍ഡ് നേതാക്കളുടെ നീക്കം. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തുന്ന കെ.സുധാകരനുമായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തിയേക്കും.

നിയമസഭാ തെരഞ്ഞടുപ്പിലേക്കുള്ള ഒരുക്കങ്ങളുടെ പ്രാഥമിക ഘട്ടമെന്നോണം 60 സീറ്റിലെങ്കിലും ഒറ്റപേരിലേക്കെത്തിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഇതിനോടകം സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയവര്‍ റോഡ് ഷോ അടക്കമുള്ള പ്രചാരണം ഒരുക്കിയിട്ടുണ്ട്. സിപിഎം വിമത സ്ഥാനാര്‍ഥികളെ യുഡിഎഫ് പിന്തുണക്കാനാണ് സാധ്യത.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments